Thursday, 6 November 2025

അറബിക് സാഹിത്യോത്സവം പൂർത്തിയായി


പൊന്നാനി ഉപജില്ല കലോത്സവത്തിലെ അറബിക് സാഹിത്യോത്സവ മത്സരങ്ങൾ പൂർത്തിയായി. എൽ.പി വിഭാഗത്തിൽ എ എം എൽ പി എസ് ചെറവല്ലൂർ സൗത്ത്, ജി എൽ പി എസ് തെയ്യങ്ങാട്, ഐ.എസ്.എസ് എച്ച്.എസ്.എസ് ഈഴുവത്തിരുത്തി എന്നീ വിദ്യാലയങ്ങൾ 45 പോയിന്റോടെ ഓവറോൾ . കെ.ഇ.എ.എൽ.പി.എസ് ഈശ്വരമംഗലം (43) രണ്ടാം സ്ഥാനവും യു എം എം എൽ.പി.എസ് എരമംഗലം, ജി എം യു പി എസ് വെളിയങ്കോട് സൗത്ത്, എ എം എൽ പി എസ് വടമുക്ക്, എയുപിഎസ് പനമ്പാട് എന്നീ വിദ്യാലയങ്ങൾ(41) മൂന്നാം സ്ഥാനം പങ്കിട്ടു.
യു.പി വിഭാഗത്തിൽ 65 പോയിൻറ് നേടി ജിഎച്ച്എസ്എസ് മാറഞ്ചേരി, സി.എം.എം.യു.പി.എസ് എരമംഗലം ഒന്നാം സ്ഥാനം നേടി.പി.എന്‍.യു.പി.എസ് കാഞ്ഞിരമുക്ക്,  എം.ഐ ഗേൾസ് എച്ച്എസ്എസ് പുതുപൊന്നാനി, ഐഎസ്എസ് എച്ച്എസ്എസ് എന്നിവർ രണ്ടാം സ്ഥാനവും എ.എം.എം.യുപിഎസ് പെരുമ്പടപ്പ്, ജി.എഫ്.യു.പി.എസ് കടവനാട് , ബി.ഇ.എം.യു.പി.എസ് പൊന്നാനി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ  ഐഎസ്സ്എസ് ഈഴുവത്തിരുത്തി 95 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജിഎച്ച്എസ്എസ് മാറഞ്ചേരി 91 പോയിന്റോടെ രണ്ടാം സ്ഥാനവും ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ മാറഞ്ചേരി 84 പോയിന്റോടെ  മൂന്നാം സ്ഥാനവും കരസ്ഥമാക്കി

No comments:

Post a Comment