Saturday, 8 November 2025
പ്രൈമറി വിഭാഗങ്ങളിൽ കിരീടങ്ങൾ പങ്കിട്ട് വിദ്യാലയങ്ങൾ
ഹൈസ്കൂളിൽ മാറഞ്ചേരി, എ.വി. ചാമ്പ്യന്മാർ
ഹയർ സെക്കൻഡറി ഓവറോൾ ജേതാക്കൾ
കലോത്സവം സമാപിച്ചു
Friday, 7 November 2025
Thursday, 6 November 2025
സംസ്കൃതോത്സവം എ.വി.എച്ച്.എസ്.എസ്, കടവനാട് ജി.എഫ്.യു.പി.എസ് ചാമ്പ്യൻമാർ
ഓരോ വേദിയും നിറഞ്ഞ സദസ്സുമായി 36 മത് പൊന്നാനി ഉപജില്ലാ കലോത്സവം പുരോഗമിക്കുന്നു .പൊന്നാനി ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സംസ്കൃതോത്സവത്തിന്റെ കഴിഞ്ഞ ദിവസം നടന്ന കൂടിയാട്ട മത്സരം ശ്രദ്ധേയമായി .
UNESCO ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഈ കലാരൂപം ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന നാടകരൂപമാണ് ഹൈസ്കൂൾ വിഭാഗത്തിൽ തോരണയുദ്ധം അവതരിപ്പിച്ച AVHS ഉം യു പി വിഭാഗത്തിൽ ശൂർപ്പണേഖാംഗം അവതരിപ്പിച്ച കാഞ്ഞിരമുക്ക് PNUP സ്കൂളും വിജയികളായി
ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ എ വി എച്ഛ് എസ് പൊന്നാനി 90 പോയിന്റോടെ ഒന്നാം സ്ഥാനവും 59 പോയിന്റോടെ ഗേൾസ് എച്ഛ് എസ് പൊന്നാനി രണ്ടാം സ്ഥാനവും 55 പോയിന്റുമായി ജി എച്ഛ് എസ് പാലപ്പെട്ടി മൂന്നാം സ്ഥാനവും നേടി
യു പി വിഭാഗം സംസ്കൃതോത്സവത്തിൽ 88 പോയിന്റോടെ എ വി എച്ഛ് എസ് പൊന്നാനി , ജി എഫ് യു പി എസ് കടവനാടും ഒന്നാം സ്ഥാനാം പങ്കിട്ടു 83 പോയിന്റോടെ കാഞ്ഞിരമുക്ക് PNUP സ്കൂൾ രണ്ടാം സ്ഥാനവും 77 പോയിന്റുമായി ന്യൂ യു പി ഈശ്വരമംഗലം മൂന്നാം സ്ഥാനവും നേടി
അറബിക് സാഹിത്യോത്സവം പൂർത്തിയായി
പൊന്നാനി ഉപജില്ല കലോത്സവത്തിലെ അറബിക് സാഹിത്യോത്സവ മത്സരങ്ങൾ പൂർത്തിയായി. എൽ.പി വിഭാഗത്തിൽ എ എം എൽ പി എസ് ചെറവല്ലൂർ സൗത്ത്, ജി എൽ പി എസ് തെയ്യങ്ങാട്, ഐ.എസ്.എസ് എച്ച്.എസ്.എസ് ഈഴുവത്തിരുത്തി എന്നീ വിദ്യാലയങ്ങൾ 45 പോയിന്റോടെ ഓവറോൾ . കെ.ഇ.എ.എൽ.പി.എസ് ഈശ്വരമംഗലം (43) രണ്ടാം സ്ഥാനവും യു എം എം എൽ.പി.എസ് എരമംഗലം, ജി എം യു പി എസ് വെളിയങ്കോട് സൗത്ത്, എ എം എൽ പി എസ് വടമുക്ക്, എയുപിഎസ് പനമ്പാട് എന്നീ വിദ്യാലയങ്ങൾ(41) മൂന്നാം സ്ഥാനം പങ്കിട്ടു.
Wednesday, 5 November 2025
36 മത് പൊന്നാനി ഉപജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിവസത്തെ ഫലങ്ങൾ
36 മത് പൊന്നാനി ഉപജില്ലാ കലോത്സവത്തിന്റെ ഇതുവരെ നടന്ന റാങ്ക് ഉൾപ്പെടെ ഉള്ള മത്സരഫലങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Tuesday, 4 November 2025
Monday, 3 November 2025
കലോത്സവത്തിൽ ഇന്ന് (04/11/2025)
ഇന്ന് (4- 11 -2025 ചൊവ്വ)
വേദി 7 ൽ നടത്താൻ നിശ്ചയിച്ചിരുന്ന കന്നഡ പ്രസംഗം, പദ്യം ചൊല്ലൽ എന്നീ പരിപാടികൾ വേദി 10 ൽ രാവിലെ മുതൽ നടക്കുന്നതാണ്.- പ്രോഗ്രാം കമ്മിറ്റി



