Saturday, 8 November 2025

പ്രൈമറി വിഭാഗങ്ങളിൽ കിരീടങ്ങൾ പങ്കിട്ട് വിദ്യാലയങ്ങൾ

ഉപജില്ലാ കലോത്സവത്തിലെ എൽ പി വിഭാഗത്തിൽ അഞ്ച് വിദ്യാലയങ്ങൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ന്യൂ എൽപിഎസ് പൊന്നാനി, എ എം എൽ പി എസ് കറുകറുത്തിരുത്തി,ഐഎസ് എച്ച്എസ്എസ് ഈഴവത്തിരുത്തി, വിജയമാതാ ഇ എം എച്ച്എസ്എസ്, സെൻറ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പൊന്നാനി എന്നീ വിദ്യാലയങ്ങളാണ് പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് നേടി 65 പോയിന്റോടെ കലോത്സവത്തിലെ കിരീടം ചൂടിയത്. ജി എൽ പി എസ് തെയ്യങ്ങാട്, കെ ഇ എ എൽ പി എസ് ഈശ്വരമംഗലം എന്നീ വിദ്യാലയങ്ങൾ 63 പോയിൻ്റ് വീതം നേടി രണ്ടാം സ്ഥാനത്തെത്തി. 61 പോയിൻ്റ് നേടിയ യു എം എം എൽ പി എസ് എരമംഗലം, എ എം എൽ പി എസ് ചെറവല്ലൂർ സൗത്ത്, എ എം എൽ പി എസ് വടമുക്ക് എന്നീ വിദ്യാലയങ്ങളാണ് മൂന്നാം സ്ഥാനത്ത്.

ഹൈസ്കൂളിൽ മാറഞ്ചേരി, എ.വി. ചാമ്പ്യന്മാർ

പൊന്നാനി ഉപജില്ല സ്കൂൾ കലോത്സവത്തിൽ 269 പോയിൻറ് നേടി മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ തലത്തിലെ ചാമ്പ്യന്മാരായി. 268 പോയിന്റുമായി പൊന്നാനി എ വി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനത്തെത്തി. 

ഹയർ സെക്കൻഡറി ഓവറോൾ ജേതാക്കൾ

പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എ വി ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ജേതാക്കളായി. എംഇഎസ് ഹയർസെക്കൻഡറി സ്കൂൾ ആണ് രണ്ടാം സ്ഥാനത്ത്. തൃക്കാവ് ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വന്നേരി എച്ച്എസ്എസ് പെരുമ്പടപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കലോത്സവം സമാപിച്ചു

36-ാമത് പൊന്നാനി ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ഇ സിന്ധു ഉദ്ഘാടനം ചെയ്തു. 

Thursday, 6 November 2025

പ്രോഗ്രാം ഓഫീസ് സജീവം

സംസ്കൃതോത്സവം എ.വി.എച്ച്.എസ്.എസ്, കടവനാട് ജി.എഫ്.യു.പി.എസ് ചാമ്പ്യൻമാർ

ഓരോ വേദിയും നിറഞ്ഞ സദസ്സുമായി 36 മത് പൊന്നാനി ഉപജില്ലാ കലോത്സവം പുരോഗമിക്കുന്നു .പൊന്നാനി ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സംസ്കൃതോത്സവത്തിന്റെ കഴിഞ്ഞ ദിവസം നടന്ന കൂടിയാട്ട മത്സരം ശ്രദ്ധേയമായി .

UNESCO ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയ കലാരൂപം ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന നാടകരൂപമാണ് ഹൈസ്‌കൂൾ വിഭാഗത്തിൽ തോരണയുദ്ധം അവതരിപ്പിച്ച AVHS ഉം യു പി വിഭാഗത്തിൽ ശൂർപ്പണേഖാംഗം അവതരിപ്പിച്ച കാഞ്ഞിരമുക്ക് PNUP സ്‌കൂളും വിജയികളായി

ഹൈസ്‌കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ വിച്ഛ് എസ് പൊന്നാനി 90 പോയിന്റോടെ ഒന്നാം സ്ഥാനവും 59 പോയിന്റോടെ ഗേൾസ് എച്ഛ് എസ് പൊന്നാനി രണ്ടാം സ്ഥാനവും 55 പോയിന്റുമായി ജിച്ഛ് എസ് പാലപ്പെട്ടി മൂന്നാം സ്ഥാനവും നേടി

യു പി വിഭാഗം സംസ്കൃതോത്സവത്തിൽ 88 പോയിന്റോടെ വിച്ഛ് എസ് പൊന്നാനി , ജി എഫ് യു പി എസ് കടവനാടും ഒന്നാം സ്ഥാനാം പങ്കിട്ടു 83 പോയിന്റോടെ കാഞ്ഞിരമുക്ക് PNUP സ്‌കൂൾ രണ്ടാം സ്ഥാനവും 77 പോയിന്റുമായി ന്യൂ യു പി ഈശ്വരമംഗലം മൂന്നാം സ്ഥാനവും നേടി



അറബിക് സാഹിത്യോത്സവം പൂർത്തിയായി


പൊന്നാനി ഉപജില്ല കലോത്സവത്തിലെ അറബിക് സാഹിത്യോത്സവ മത്സരങ്ങൾ പൂർത്തിയായി. എൽ.പി വിഭാഗത്തിൽ എ എം എൽ പി എസ് ചെറവല്ലൂർ സൗത്ത്, ജി എൽ പി എസ് തെയ്യങ്ങാട്, ഐ.എസ്.എസ് എച്ച്.എസ്.എസ് ഈഴുവത്തിരുത്തി എന്നീ വിദ്യാലയങ്ങൾ 45 പോയിന്റോടെ ഓവറോൾ . കെ.ഇ.എ.എൽ.പി.എസ് ഈശ്വരമംഗലം (43) രണ്ടാം സ്ഥാനവും യു എം എം എൽ.പി.എസ് എരമംഗലം, ജി എം യു പി എസ് വെളിയങ്കോട് സൗത്ത്, എ എം എൽ പി എസ് വടമുക്ക്, എയുപിഎസ് പനമ്പാട് എന്നീ വിദ്യാലയങ്ങൾ(41) മൂന്നാം സ്ഥാനം പങ്കിട്ടു.
യു.പി വിഭാഗത്തിൽ 65 പോയിൻറ് നേടി ജിഎച്ച്എസ്എസ് മാറഞ്ചേരി, സി.എം.എം.യു.പി.എസ് എരമംഗലം ഒന്നാം സ്ഥാനം നേടി.പി.എന്‍.യു.പി.എസ് കാഞ്ഞിരമുക്ക്,  എം.ഐ ഗേൾസ് എച്ച്എസ്എസ് പുതുപൊന്നാനി, ഐഎസ്എസ് എച്ച്എസ്എസ് എന്നിവർ രണ്ടാം സ്ഥാനവും എ.എം.എം.യുപിഎസ് പെരുമ്പടപ്പ്, ജി.എഫ്.യു.പി.എസ് കടവനാട് , ബി.ഇ.എം.യു.പി.എസ് പൊന്നാനി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ  ഐഎസ്സ്എസ് ഈഴുവത്തിരുത്തി 95 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജിഎച്ച്എസ്എസ് മാറഞ്ചേരി 91 പോയിന്റോടെ രണ്ടാം സ്ഥാനവും ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ മാറഞ്ചേരി 84 പോയിന്റോടെ  മൂന്നാം സ്ഥാനവും കരസ്ഥമാക്കി

Wednesday, 5 November 2025

36 മത് പൊന്നാനി ഉപജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിവസത്തെ ഫലങ്ങൾ

 36 മത്  പൊന്നാനി ഉപജില്ലാ കലോത്സവത്തിന്റെ ഇതുവരെ നടന്ന റാങ്ക് ഉൾപ്പെടെ ഉള്ള  മത്സരഫലങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 



Monday, 3 November 2025

കലോത്സവത്തിൽ ഇന്ന് (04/11/2025)

  ഇന്ന് (4- 11 -2025 ചൊവ്വ)

വേദി 7 ൽ നടത്താൻ നിശ്ചയിച്ചിരുന്ന കന്നഡ പ്രസംഗം, പദ്യം ചൊല്ലൽ എന്നീ പരിപാടികൾ വേദി 10 ൽ രാവിലെ മുതൽ നടക്കുന്നതാണ്.

- പ്രോഗ്രാം കമ്മിറ്റി